ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്.
ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ നട തുറന്ന ശേഷം പുനഃസ്ഥാപിച്ചു. ചെന്നൈയില്‍ എത്തിച്ചു കേടുപാടുകള്‍ പരിഹരിച്ച ശേഷമാണ് സ്വര്‍ണം പൂശിയ പാളികള്‍ പുനഃസ്ഥാപിച്ചത്.ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലാണ് പാളികള്‍ സ്ഥാപിച്ചത്. ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാരപ്രകാരം ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. ആദ്യം സ്വര്‍ണം പൂശിയ പീഠവും പിന്നാലെ പാളികളും ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചു. സ്‌ട്രോങ് റൂമിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവ പുനസ്ഥാപിക്കാനായി എത്തിച്ചത്. ഒരുമണിക്കൂറിലേറെ സമയമെടുത്താണ് അറ്റകുറ്റപ്പണി കഴിഞ്ഞെത്തിച്ച സ്വര്‍ണപ്പാളികള്‍ വീണ്ടും സ്ഥാപിച്ചത്.





































