കൊച്ചി.ഓപറേഷന്‍ നംഖോറില്‍ പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ലാന്‍ഡ് റോവര്‍ ഡിഫന്‍റര്‍
വിട്ടുകൊടുക്കാന്‍ കസ്റ്റംസ്. സെക്ഷന്‍ 110 a പ്രകാരം കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെതാണ്
ഉത്തരവ്. 20 ശതമാനം ബാങ്ക് ഗ്യാരണ്ടിയിലാണ് വാഹനം വിട്ടുനല്‍കുന്നത്. വാഹനം കേരളത്തിന്
പുറത്തേക്ക് കൊണ്ടുപോകരുത്, അന്വേഷണത്തിന്റെ ഭാഗമായി എപ്പോള്‍ വിളിച്ചാലും
കസ്റ്റംസ് ഓഫീസില്‍ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് വാഹനം വിട്ടുകൊടുക്കുന്നത് . ദുല്‍ഖറിനൊപ്പം തൃശ്ശൂർ സ്വദേശി റോബിന്റെ ലാൻഡ് ക്രൂസർ വാഹനവും വിട്ടുകൊടുക്കാൻ കസ്റ്റംസ് തീരുമാനിച്ചു

































