ശബരിമല സ്വര്‍ണ്ണക്കടത്ത്, കൊള്ള തെളിഞ്ഞു,പിന്നിലാര്

Advertisement

തിരുവനന്തപുരം. ശബരിമലയിൽ നിന്നും കൊണ്ടു പോയ സ്വർണ്ണപ്പാളികളിൽ നിന്നും ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്വർണ്ണം വേർ തിരിച്ചെടുത്തെന്നു റിമാൻഡ് റിപ്പോർട്ട്. പാളികളിൽ പൂശാൻ സ്പോൺസർ നൽകിയ സ്വർണവും ഉണ്ണികൃഷ്ണൻ
പോറ്റി തട്ടിയെടുത്തെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.സ്വർണ്ണക്കവർച്ച വിശ്വാസികൾക്കിടയിൽ ആശങ്ക
ഉണ്ടാക്കിയെന്ന് കസ്റ്റഡി റിപ്പോർട്ടിലും പറയുന്നു.അതേ സമയം പ്രതി പട്ടികയിൽ ഉൾപ്പെട്ട മുരാരി ബാബുവിന്റെ രാജി
എൻ.എസ്.എസ് എഴുതി വാങ്ങി.

സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപെടലുകൾ റിമാൻഡ് റിപ്പോർട്ടിൽ അക്കമിട്ടു പറയുന്നുണ്ട്. ശബരിമലയെ കുറിച്ച് കൃത്യമായ അറിവുള്ള ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയിലൂടെ നടത്തിയ സ്വർണ്ണക്കൊള്ളയെന്നാണ്
SIT കണ്ടെത്തൽ.ദ്വാരപാല ശിൽപ്പങ്ങളിലെയും ശ്രീകോവിലിന്റെ കട്ടിള പടിയിലുമുള്ള രണ്ടു കിലോ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി
തട്ടിയെടുത്തു.വ്യാജ രേഖകൾ ചമച്ചും വിശ്വാസം വഞ്ചന കാണിച്ചുമായിരുന്നു തട്ടിപ്പ്. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചു
അവരുടെ അറിവോട് കൂടിയാണ് സ്വർണ്ണം വേർതിരിച്ചെടുത്തത്.ഇത് മറച്ചു വെയ്ക്കാൻ 394.900 ഗ്രാം സ്വർണം പൂശി ഇവ തിരികെ
സന്നിധാനത്ത് എത്തിച്ചു കബളിപ്പിച്ചു. പകരം സ്വർണ്ണം പൂശാൻ സ്പോൺസർമാരിൽ
നിന്നും സ്വർണ്ണം ശേഖരിച്ചു അതും തട്ടിയെടുത്തു.കർണാടക,തമിഴ്നാട്,ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ സ്വർണ്ണപ്പാളികൾ
പ്രദർശിപ്പിച്ചു ആചാരലംഘനം നടത്തിയെന്നും പറയുന്നു.കേസിൽ പ്രതികളായ ദേവസ്വം
ബോർഡ് ഉദ്യോഗസ്ഥരെയും റിമാൻഡ് റിപ്പോർട്ടിൽ ലക്ഷ്യമിടുന്നുണ്ട്.രണ്ടു മുതൽ പത്തു വരെയുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായ പ്രതികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് രേഖകൾ തിരുത്തിയും,വ്യാജ രേഖകൾ ചമച്ചും ഒത്താശ ചെയ്തുവെന്നാണ്
കണ്ടെത്തൽ.എന്നാൽ തട്ടിയെടുത്ത സ്വർണ്ണം എന്ത് ചെയ്തുവെന്നു പരാർശമില്ല. കൂട്ടുത്തരവാദികളുടെ പങ്കിനെ പറ്റി വിശദമായി അന്വേഷിക്കണമെന്നാണ് കസ്റ്റഡി അപേക്ഷയിൽ പറയുന്ന കാര്യം.
പ്രതികളുടെ പ്രവർത്തികൾ സമൂഹത്തിലും വിശ്വാസികൾക്കിടയിലും ആശങ്ക ഉണ്ടാക്കിയെന്നും കസ്റ്റഡി റിപ്പോർട്ടിൽ
പറയുന്നു.അതിനിടെ പ്രതി പട്ടികയിൽ ഉൾപ്പെട്ട NSS പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് കൂടിയായിരുന്ന മുരാരി ബാബുവിന്റെ രാജി NSS എഴുതി വാങ്ങി.
വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു

Advertisement