എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്‌കൂളിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി.ശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന DDE യുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി . വിവാദങ്ങൾക്ക് ഇടയിൽ കുട്ടി സ്കൂൾ മാറുകയാണെന്ന് പിതാവ് രാവിലെ വ്യക്തമാക്കിയിരുന്നു . വിവാദത്തിൽ, നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാഭ്യാസമന്ത്രിയും സ്കൂൾ മാനേജ്മെന്റും. വർഗീയ മുതലെടുപ്പിന് കോൺഗ്രസും SDPI, ജമാഅത്തെ ഇസ്ലാമി അടക്കം ശ്രമിച്ചുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു .
കുട്ടിയ്ക്ക് ശിരോവസ്ത്രം ധരിച്ചു സ്കൂളിൽ വരുന്നതിനു മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലാ എന്ന DDE യുടെ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവിശ്യപ്പെട്ടാണ് സ്കൂൾ ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിലാണ് സ്‌കൂളിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. കൂടാതെ വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിനോട് വിശദീകരണം തേടി. വിവാദങ്ങൾക്ക് ഇടയിൽ സ്കൂൾ മാറാൻ തീരുമാനിച്ചിരിക്കുകയാണ് കുട്ടിയുടെ കുടുംബം. വിദ്യാർഥിയ്ക്ക് സ്കൂളിൽ തുടരാൻ താല്പര്യം ഇല്ലാത്തതിനാൽ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റാനാണ് തീരുമാനം.
എന്നാൽ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്കൂൾ മാനേജ്മെന്റ്.സ്കൂളിന്റെ നിയമവും നിയന്ത്രണങ്ങളും അനുസരിച്ചുവന്നാൽ വിദ്യാർഥിയെ സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി.
വിഷയത്തിൽ മന്ത്രി ശരിയായ നിലപാട് ആണ് സ്വീകരിച്ചത് എന്നും, എന്നാൽ വർഗീയ മുതലെടുപ്പിന് കോൺഗ്രസും SDPI, ജമാഅത്തെ ഇസ്ലാമി അടക്കം ശ്രമിച്ചുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു.
വിഷയത്തിന്റെ സ്കൂൾ മാനേജ്മെന്റിനെതിരെ രൂക്ഷമായ വിമർശനവുമായി ഇന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സ്കൂളിനെതിരെ കൂടുതൽ നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ ആണ് സാധ്യത


































