കൊച്ചി. സെൻസർ ബോർഡ് കത്രികവെച്ച ഷൈൻ നിഗം ചിത്രം ഹാൽ കാണാൻ ഹൈകോടതി. സിനിമയുടെ അണിയറ പ്രവർത്തകർ
നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സിനിമ മതസൗഹാർദ്ദം തകർക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ്
ഹർജി നൽകിയിട്ടുണ്ട്.
മതസൗഹാർദം തകർക്കുന്ന സിനിമയല്ലമറിച്ചൂട്ടിയുറപ്പിക്കുന്ന സിനിമയാണ് ഹാലെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വാദം. ചില പ്രത്യേക താൽപര്യങ്ങളുടെ സെൻസർ ബോർഡ് പെരുമാറുന്നുവെന്നും നിർമ്മാതാവ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സിനിമ കാണാമെന്ന തീരുമാനത്തിൽ കോടതിയെത്തിയത്.
എവിടെവച്ച് കാണും എന്ന കാര്യം
ചൊവ്വാഴ്ച തീരുമാനിക്കും.
ഇതിനിടയിലാണ് സിനിമക്കെതിരെ കത്തോലിക്കാ കോൺഗ്രസ് രംഗത്ത് എത്തിയത്.
സിനിമ തലശ്ശേരി രൂപതയെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം.
സെൻസർ ബോർഡ് മാത്രം കണ്ട സിനിമയുടെ വിവരങ്ങൾ എങനെ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധിക്ക് കിട്ടിയെന്നാണ് സിനിമയുടെ സംവിധായകന്റെ ചോദ്യം.
സെൻസർ ബോർഡിനും കത്തോലിക്കാ കോൺഗ്രസിനും എതിരെ സംവിധായകൻ റഫീഖ് വിര പൊലീസിൽ പരാതി നൽകും.
ഹർജിയിൽ കത്തോലിക്കാ കോൺഗ്രസിനെ കക്ഷിചേർത്തിട്ടുണ്ട്.സെൻസർ ബോർഡ് നിലപാടിനെതിരെ നേരത്തെ സിനിമാ സംഘടനകളും രംഗത്തെത്തിയിരുന്നു.

































