ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്

Advertisement

കാര്യവട്ടം: കേരള സർവകലാശാല അറബിക് വിഭാഗം നടത്തി വരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) പത്താമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേർസ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം / ഫാളിൽ), ഫീസ്: 6,500/-, സീറ്റുകൾ: 15. അപേക്ഷ ഫോം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.arabicku.in ) ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25 ശനിയാഴ്ച. വിശദവിവരങ്ങൾ 0471-2308846 / 9747318105

Advertisement