പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ ഹൈക്കോടതിയുടെ അനുവാദം

Advertisement

പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ ഹൈക്കോടതി അനുവദിച്ചു. എന്നാൽ കോടതിയുടെ തുടർ ഉത്തരവുണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്നു കരാറുകാരനു കോടതി നിർദേശം നൽകി. സുരക്ഷാ പ്രശ്നങ്ങൾക്ക് ഉടൻതന്നെ പരിഹാരം കണ്ടെത്തുമെന്നു ഡപ്യൂട്ടി സോളിസിറ്റർ ജനറൽ ഉറപ്പുനൽകിയതു കോടതി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കലക്ടർക്കു ഹൈക്കോടതി നിർദേശം നൽകി. ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.

Advertisement