ഉണ്ണികൃഷ്ണൻ പോറ്റിയെ 14 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

Advertisement

റാന്നി:
ശബരിമല സ്വർണ്ണക്കടത്ത് വിവാദത്തിൽ എസ്ഐടി കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ ഒക്ടോബർ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. റാന്നി കോടതിയിലെ അടച്ചിട്ട മുറിയിൽ വാദിഭാഗത്തിൻ്റെയും പ്രതിഭാഗത്തിൻ്റെയും അഭിഭാഷകർ മാത്രമാണുണ്ടായിരുന്നത്. ഇന്നലെ അർദ്ധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പോറ്റിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
തിരികെ ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയ്യാളെ കസ്റ്റഡിയിലെടുത്തത്. പത്തുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അന്വേഷണ ഉദ്യോഗസ്ഥരായ എസ് പി ശശിധരൻ, എസ് പി ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചു എന്നാണ് സൂചന.വരും ദിവസങ്ങളിൽ ആരോപണ വിധേയരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയടക്കം അന്വേഷണസംഘം ചോദ്യം ചെയ്യും.14 ദിവസം ഇനി ഉണ്ണികൃഷ്ണൻ പോറ്റി പോലീസ് കസ്റ്റഡിയിലായിരിക്കും.10 മിനിട്ട് പ്രതിഭാഗം അഭിഭാഷകനോട് സംസാരിക്കാൻ കോടതി സമയം അനുവദിച്ചിരുന്നു.

Advertisement