തിരുവനന്തപുരം.ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ച് വീണു.തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വിഴിഞ്ഞം കെ എസ് ആർ ടി സി ഡിപ്പോയിലെ ബസിൽ നിന്നും എൻജിനയറിംഗ് വിദ്യാർത്ഥിനി തെറിച്ചു വീണു. പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളേജ് വിദ്യാർഥിനി,കൊല്ലം സ്വദേശിയായ മറിയത്തിന് ആണ് പരിക്ക്പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിനും പാറവിളക്കും ഇടയിൽ രാവിലെ 9മണിയോടെ ആയിരുന്നു സംഭവം.കുട്ടിയെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






































