സ്വര്‍ണം ലക്ഷാധിപതിയാകുന്നു

Advertisement

സ്വര്‍ണവില ലക്ഷത്തോടടുക്കുന്നു. പവന് 2,840 രൂപ കൂടി 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12,170 രൂപയായി. 17 ദിവസം കൊണ്ട് 10,360 രൂപയാണ് കൂടിയത്. ഗ്രാം വില 12,000 കടന്നതും ആദ്യമാണ്.‌10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപ നല്‍കണം. 9736 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്‍റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപയാണ് നല്‍കേണ്ട തുക.

Advertisement