തിരുവനന്തപുരം.സ്വർണ്ണം ഷെയർ ചെയ്തു.സ്വർണ്ണക്കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണ്ണായക മൊഴി.തട്ടിയെടുത്ത സ്വർണ്ണം പലർക്കായി വീതിച്ചു നൽകി.ഉദ്യോഗസ്ഥർക്ക് നൽകിയെന്നു ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയതായും സൂചന
സ്മാർട്ട് ക്രിയേഷൻസിൽ നടന്നതും ഗൂഢാലോചന?
പുറത്തു നിന്നും ആളെ എത്തിച്ചു സ്വർണ്ണം ഉരുക്കിയെന്ന് മൊഴി.ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ ഈ വിവരം പങ്കു വെച്ചിരുന്നതായും ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. കൽപേഷിന്റെ സ്പോൺസർ ആര്?.കൽപേഷിനെ എത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ലെന്ന് SIT ക്ക് സംശയം.കൽപേഷിന്റെ പിന്നിൽ ഉന്നതനെ സംശയിച്ചു
അന്വേഷണ സംഘം





































