പാലക്കാട്. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡി ഡി ഇ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് റിപ്പോർട്ട്. റിപ്പോർട്ട് പരിഗണിച്ച ശേഷം ഡി ഇ ഓ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും. അതേസമയം സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുക്കും. കുടുംബം ഇന്ന് കുഴൽമന്ദം പോലീസിന് പരാതി നൽകിയേക്കും. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് അർജുൻ ആത്മഹത്യ ചെയ്തത്. അധ്യാപിക ആശ ഭീഷണിപ്പെടുത്തിയിരുന്നതായും മാനസികമായി പീഡിപ്പിച്ചിരുന്നതായും ആരോപിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ഇന്നലെ സ്കൂളിൽ നടന്നത്. സംഭവത്തെ തുടർന്ന് സ്കൂൾ ചൊവ്വാഴ്ച വരെ അടച്ചിട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രധാന അധ്യാപിക ലിസിയെയും ആരോപണ വിധേയയായ അധ്യാപിക ആശയെയും മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരുന്നു
Home News Breaking News കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം, ഡി ഡി...

































