ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു

Advertisement

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. നാളെ
12 ന് മുമ്പ് റാന്നി കോടതിയിൽ ഹാജരാക്കും.10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ആദ്യ അറസ്റ്റ് ആണ് ഇത്.

അന്വേഷണ സംഘം രാവിലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പുളിമാത്തുള്ള വീട്ടിലെത്തി കൊണ്ടുപോയത്. രഹസ്യ കേന്ദ്രത്തില്‍ ആണ് ചോദ്യം ചെയ്യല്‍. പത്തനംതിട്ട എആർ ക്യാമ്പിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ചെന്നൈയിലും ഹൈദരാബാദിലും പ്രത്യേക അന്വേഷണ സംഘം രണ്ടായി തിരിഞ്ഞ് അന്വേഷണം തുടരുന്നതിനിടെയാണ്, ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisement