സംസ്‌കാരത്തിനിടെ മൃതദേഹത്തിനുള്ളിലെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. കരിച്ചാറ സ്വദേശി സുന്ദരന്റെ കാലിലാണ് പേസ് മേക്കറിന്റെ ഭാഗങ്ങൾ തുളച്ചുകയറി പരിക്കേറ്റത്.ചൊവ്വാഴ്‌ച മരണപ്പെട്ട പള്ളിപ്പുറം സ്വദേശി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് സംസ്‌കരിച്ചത്. ഇതിനിടെ പേസ് മേക്കർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ചീളുകൾ സമീപത്ത് നിൽക്കുകയായിരുന്ന സുന്ദരന്റെ കാൽമുട്ടിലാണ് തുളച്ചുകയറിയത്. പിന്നാലെ നാട്ടുകാർ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു.
































