കോഴിക്കോട്. ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ആഭരണങ്ങളിൽ കുറവ് കണ്ടെത്തി. മുക്കം ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിലാണ് സംഭവം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വർണം, വെള്ളി ആഭരണങ്ങളിൽ കുറവ് കണ്ടെത്തി.മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സ്വർണാഭരണങ്ങളിൽ 2 ചന്ദ്രകലയും 2താലിയും. വെള്ളി ആഭരണങ്ങളിൽ 3 ആൾരൂപവും 7ചന്ദ്രകലയുമാണ് കുറവുള്ളത്





































