ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെല്ലാം മോഷണമെന്ന് വെള്ളാപ്പള്ളി

Advertisement

സംസ്ഥാനത്ത് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെല്ലാം മോഷണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചക്കരംകുടം കണ്ടാൽ കൈ ഇടുന്ന അവസ്ഥക്ക് മാറ്റം വരണമെന്നും ബോർഡുകൾ പിരിച്ചു വിട്ട് ബദൽ സംവിധാനം ഒരുക്കണമെന്നും വെള്ളാപ്പള്ളി. കഴിഞ്ഞ ദിവസം ബ്രാഹ്മണ സമൂഹത്തിനെതിരെ നടത്തിയ പ്രസ്താവനയിൽ വെള്ളാപ്പള്ളി ഖേദവും പ്രകടിപ്പിച്ചു.

ശബരിമല സ്വർണമോഷണ വിവാത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. ദേവസ്വം ബോർഡുകളിൽ നിലവിലെ സംവിധാനം തുടർന്നാൽ ചക്കര കുടത്തിൽ കൈ ഇടുന്നത് തുടരും. സംവിധാനങ്ങൾ അപ്പാടെ മാറണമെന്നും വെള്ളാപ്പള്ളി.

ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് മാറിയെന്നും വിമർശനം. സ്വർണം മോഷ്ടിക്കുന്നത് നമ്പൂതിരിമാരും പോറ്റിമാരുമെന്ന തരത്തിൽ നടത്തിയ പ്രസ്താവനയിൽ വെള്ളാപ്പള്ളി നടേശൻ ഖേദം പ്രകടിപ്പിച്ചു.

Advertisement