പിതാവിന്റെ ഓർമ്മ ദിവസം ദേശീയ സെല്ലിന്റെ ചുമതലയിൽ നിന്ന് പുറത്താക്കിയത് ഓര്‍മ്മിപ്പിച്ച് അബിന് പിന്തുണയുമായി ചാണ്ടി ഉമ്മന്‍

Advertisement

കോട്ടയം.ഉമ്മൻ എംഎൽഎ. പിതാവിന്റെ ഓർമ്മ ദിവസം ദേശീയ സെല്ലിന്റെ ചുമതലയിൽ നിന്ന് പുറത്താക്കിയത് അപമാനിക്കുന്നതിന് തുല്യമായിരുന്നു എന്ന് ചാണ്ടി. പുറത്താക്കാൻ പിന്നിൽ പ്രവർത്തിച്ച വരെക്കുറിച്ച് തിരഞ്ഞെടുപ്പിനു ശേഷം പറയാം എന്നും ചാണ്ടി ഉമ്മൻ.
കഴിഞ്ഞ വർഷം ഉമ്മൻ ചാണ്ടി ഓർമ ദിവസമാണ് യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് ചാണ്ടി ഉമ്മനെ നീക്കുന്നത്. മുന്നറിയിപ്പോ അഭിപ്രായം ചോദിക്കാതെ നേതൃത്വം എടുത്ത നടപടി അപമാനിക്കുന്നതിന് തുല്യമായിരുന്നു എന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. ആവശ്യപ്പെട്ടിരുന്നെങ്കിൽ രാജി എഴുതി നൽകുമായിരുന്നു. പുറത്താക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് നല്ല ധാരണയുണ്ട് എന്നും സമയമാകുമ്പോൾ അതുറൊക്കെ പറയും എന്നും ചാണ്ടി ഉമ്മന്റെ വെല്ലുവിളി.

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിച്ചു എന്ന നയമാണ് ചാണ്ടി ഉമ്മന്. സംഘടനയ്ക്ക് വേണ്ടി നന്നായി പ്രവർത്തിച്ചിട്ടും അബിൻ വർക്കിയെ പരിഗണിച്ചില്ല എന്ന് ചാണ്ടി ഉമ്മൻ.

അതിനിടെ നിയുക്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഒ ജെ ജനീഷ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ സ്മൃതി മണ്ഡപത്തിൽ എത്തി. ചാണ്ടി ഉമ്മയോടൊപ്പം ആയിരുന്നു ജനേഷിന്റെ സന്ദർശനം.

Advertisement