എം.ഡി.എം.എയും കഞ്ചാവും നൽകി ബോധം കെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ. കോട്ടയം പുത്തൻ പറമ്പിൽ വീട്ടിൽ മാർട്ടിൻ ആന്റണി ( 27 ), മലപ്പുറം വടക്കേപ്പുറത്ത് വീട്ടിൽ ഫിറോസ് (28) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയാണ് മലപ്പുറം സ്വദേശിനി കളമശേരി പൊലീസിൽ പരാതി നൽകിയത്. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ലാറ്റുകളിൽ കൊണ്ടുപോയി നിർബന്ധിപ്പിച്ച് എം.ഡി.എം.എയും കഞ്ചാവും നൽകി ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. നിരവധി തവണ പീഡനത്തിന് ഇരയായെന്നും, പ്രതികൾ ഒരുമിച്ചും അല്ലാതെയും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
ഒരു ആഘോഷച്ചടങ്ങിലാണ് നേരത്തേ കോളജിൽ അദ്ധ്യാപികയായിരുന്ന യുവതിയും പ്രതികളും പരിചയപ്പെട്ടത്.പ്രതികൾ യൂസ്ഡ് കാർ വിൽപ്പനയും റെന്റ് എ കാർ ബിസിനസും നടത്തുന്നവരാണ്.
































