അസാധാരണമാംവിധം കടല്‍ ഉള്‍വലിഞ്ഞു

Advertisement

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത് അസാധാരണമാംവിധം കടല്‍ ഉള്‍വലിഞ്ഞു. ഏകദേശം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്ക് ഉള്‍വലിഞ്ഞതോടെ പ്രദേശത്ത് ചെളിക്കെട്ട് രൂപം കൊണ്ടു. ബുധനാഴ്ച രാത്രി മുതലാണ് പ്രദേശവാസികളെ ആശങ്കയിലാക്കി കടല്‍ ഉള്‍വലിയാന്‍ ആരംഭിച്ചത്.

ബുധനാഴ്ച വൈകീട്ടോടെ തന്നെ കടല്‍ ഉള്‍വലിയുന്ന പ്രതിഭാസം കണ്ടുതുടങ്ങിയിരുന്നതായി മത്സ്യത്തൊളിലാളികളും പറയുന്നു. രാത്രിയോടെ വലിയ തോതില്‍ കടല്‍ ഉള്‍വലിയുകയായിരുന്നു. നിലവില്‍ കടലില്‍ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ ഒന്നും തന്നെ നിലവിലില്ല. ഇത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ന് പുലര്‍ച്ചയോടെ ഉള്‍വലിഞ്ഞ ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ തിരയടിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. രണ്ട് മാസം മുന്‍പും കോഴിക്കോട് തീരത്ത് ചെറിയ തോതില്‍ സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരയടിക്കുന്നതിന്റെ സമയത്തിലും വലിയ വ്യത്യാസമുണ്ട്. രാത്രി വൈകി പൊലീസ് എത്തി തീരത്ത് നിന്നും ആളുകളെ മാറ്റിയിരുന്നു.

Advertisement