പാലക്കാട്: നെന്മാറ പോത്തുണ്ടി തിരുത്തന്പാടം സജിത (35) വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ അയൽവാസി ചെന്താമരയുടെ (ചെന്താമരാക്ഷൻ) ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ജില്ലാ അഡീഷണൽ സെഷൻസ് കോടതി 12 മണിയോടെയാകും വിധി പറയുക. എന്നാൽ പ്രതി ചെന്താമരയെ നേരിട്ട് ഹാജരാക്കില്ല. വിഡിയോ കോണ്‍ഫറന്‍സ് വഴിയാകും നടപടി .
അഞ്ചു മാസം നീണ്ട വിചാരണക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്നു വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
































