പേരാമ്പ്രയിൽ UDF പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

Advertisement

കോഴിക്കോട്. പേരാമ്പ്രയിൽ UDF പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം .പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ LDF പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.നാളെ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിനു മുമ്പിൽ സത്യാഗ്രഹ സമരം നടത്തും.

പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിലും പോലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതുമായി ബന്ധപ്പെട്ടും അഞ്ചുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തി.

അരങ്ങേറുന്നത് സിപിഐഎം തിരക്കഥയെന്ന് കെ സി വേണുഗോപാൽ എംപി കുറ്റപ്പെടുത്തി.സംഘർഷുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ പ്രതിഷേധ സംഗമം നടന്നു. പ്രതിഷേധ മാർച്ച് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.സ്ഥലത്തുനിന്ന് കണ്ടെടുത്ത വസ്തുക്കൾ കണ്ണൂരിലെ ഫോറൻസി ലാബിലേക്ക് അയച്ചു.നാളെ രാവിലെ 11 മണിക്ക് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിനു മുമ്പിൽ കോൺഗ്രസ്സ് സത്യാഗ്രഹ സമരം നടത്തും.

Advertisement