ആലപ്പുഴ: മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ സഹോദരി ആഴിക്കുട്ടി(95) അന്തരിച്ചു. ദീർഘനാളായി കിടപ്പിലായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം . സംസ്കാരം ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടു വളപ്പിൽ നടക്കും. ഭർത്താവ്: പരേതനായ ഭാസ്‌കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങൾ: പരേതരായ വി.എസ് ഗംഗാധരൻ, വി എസ് പുരുഷൻ.
































