ആർഎസ്എസ് ശാഖയിൽ ലൈംഗിക ചൂഷണം നേരിട്ടുവെന്ന് കുറിപ്പ് എഴുതിയ ശേഷം ആത്മഹത്യ ചെയ്ത അനന്തു അജിയുടെ വീഡിയോ ദൃശ്യങ്ങൾ വന്‍ വിവാദവുമായി

Advertisement

തിരുവനന്തപുരം. ആർഎസ്എസ് ശാഖയിൽ ലൈംഗിക ചൂഷണം നേരിട്ടുവെന്ന് കുറിപ്പ് എഴുതിയ ശേഷം ആത്മഹത്യ ചെയ്ത അനന്തു അജിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗിക ചൂഷണം നേരിട്ടുവെന്ന് അനന്ദു വീഡിയോ ദൃശ്യങ്ങൾ പറയുന്നു. വീട്ടിനടുത്തുള്ള നിതീഷ് മുരളീധരനും കുട്ടിക്കാലത്ത് ലൈംഗികതിക്രമം നടത്തിയെന്നും വീഡിയോയിൽ ആരോപണമുണ്ട്. കേസന്വേഷണത്തിലെ നിർണായക തെളിവായി കൂടി ഈ ദൃശ്യങ്ങൾ മാറും

മരണത്തിന് ദിവസങ്ങൾക്കു മുൻപ് സെപ്റ്റംബർ 14നാണ് അനന്തു അജി തന്റെ മരണമൊഴി റെക്കോർഡ് ചെയ്തിരിക്കുന്നത്. മരണശേഷം സുഹൃത്തുക്കൾക്ക് കാണാനായി ഷെഡ്യൂൾ ചെയ്ത രീതിയിലായിരുന്നു വിഡിയോ ദൃശ്യങ്ങൾ. കുട്ടിക്കാലത്ത് തന്നെ ലൈംഗിക ചൂഷണം ചെയ്തത് വീട്ടിനടുത്തുള്ള നിതീഷ് മുരളീധരൻ എന്നാണ് ദൃശ്യങ്ങളിലെ പ്രധാന ആരോപണം. മുൻപ് പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ച NM എന്ന ചുരുക്ക നാമം നിതീഷ് മുരളീധരനാണെന്ന് ഇതോടെ വെളിപ്പെട്ടു. ആർഎസ്എസ് ശാഖകളിൽ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നും വീഡിയോ ദൃശ്യങ്ങളിൽ അനന്ദുവിന്റെ തുറന്നു പറച്ചിൽ

താൻ വിഷാദരോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്ന വെളിപ്പെടുത്തൽ കൂടി യുവാവ് വീഡിയോയിലൂടെ നടത്തുന്നുണ്ട്. അതേസമയം തമ്പാനൂർ പോലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് ആത്മഹത്യ അന്വേഷിക്കുന്നത്. പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങൾ കേസ് അന്വേഷണത്തിലെ നിർണായക തെളിവാകും. നേരത്തെ തന്നെ പോലീസ് ഈ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു എന്നാണ് വിവരം. നിയമപദേശമടക്കം തേടി ആയിരിക്കും ആരോപണ വിധേയനായ നിധീഷ് മുരളീധരനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതടക്കമുള്ള തുടർനടപടികൾ ഉണ്ടാവുക.

Advertisement