അഗളിയിൽ വൻ കഞ്ചാവ് കൃഷി കണ്ടെത്തി

Advertisement

പാലക്കാട്. അഗളിയിൽ വൻ കഞ്ചാവ് കൃഷി.സത്യക്കല്ലുമലയുടെ താഴ്വാരത്തും അരളിക്കോണം ഉന്നതിയിലും കഞ്ചാവ് കൃഷി കണ്ടെത്തി. പതിനായിരത്തിലധികം കഞ്ചാവ് ചെടികളാണ് അന്വേഷണ സംഘം കണ്ടെത്തി നശിപ്പിച്ചത്

പാലക്കാട് അഗളി പുതുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സത്യക്കല്ലുമലയുടെ താഴ്വാരത്താണ്, കഞ്ചാവ് കൃഷി ചെയ്തിരുന്നത്. 60 സെന്റ് സ്ഥലത്ത് ഉണ്ടായിരുന്നത് മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികൾ. .
കാട്ടിലൂടെ ഏകദേശം 5 മണിക്കൂറോളം യാത്ര ചെയ്താണ് പൊലീസ് സ്ഥലത്ത് എത്തിച്ചേർന്നത്. അട്ടപ്പാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.


അതേസമയം ട്രൈബൽ താലൂക്കിൽ പുതുർ അരളിക്കോണം ഉന്നതിയിൽ നിന്നും രണ്ട് തോട്ടങ്ങളിലായാണ് കഞ്ചാവ് കണ്ടെത്തിയത്
നാലും അഞ്ചും മാസം പാകമായ 203 കഞ്ചാവ് ചെടികൾ ഉണ്ടായിരുന്നു.

സത്യക്കല്ലുമലയുടിൽ കേരള തീവ്രവാദ വിരുദ്ധ സേനയും പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.അരളിക്കോണം ഉന്നതിയിൽ അഗളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടറിന്റെ നേതൃത്വത്തിലും പരിശോധന നടത്തി.കൃഷി ചെയ്യുന്നവരെ കുറിച്ചും, വില്പന നടത്തുന്നവരെക്കുറിച്ചും നിലവിൽ വിവരമില്ല. അന്വേഷണം നടക്കുകയാണ്. കേരള പൊലീസിന്റെ തന്നെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണ് സത്യകല്ലുമല യിൽ നടന്നതെന്നും അധികൃത്തെ

Advertisement