സ്‌കൂളില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്പ്രേ അടിച്ചു…. സഹപാഠികളും അധ്യാപികയും ആശുപത്രിയില്‍

Close-up of a man hand pressing a pepper spray canister with visible aerosol release. Concept self-defense, protection, danger prevention, and personal safety
Advertisement

തിരുവനന്തപുരം: കല്ലിയൂര്‍ പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഒരു വിദ്യാര്‍ഥി പെപ്പര്‍ സ്പ്രേ അടിച്ചതാണ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥികളും ഒരു അധ്യാപികയും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ഇവരെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുന്നമൂട് സ്‌കൂളില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്ന സമയത്ത് കുട്ടികള്‍ക്ക് സാരമായ ശ്വാസതടസ്സമുണ്ടായിരുന്നെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ആര്‍ കൃഷ്ണ വേണി മാധ്യമങ്ങളോട് പറഞ്ഞു. ആറ് വിദ്യാര്‍ത്ഥികളെയാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ നാലും ആണ്‍കുട്ടികളാണ്. പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
റെഡ് കോപ്പ് എന്ന പെപ്പര്‍ സ്പ്രേ ആണ് ഉപയോഗിച്ചതെന്ന് കുട്ടികള്‍ പറഞ്ഞതായും ആറ് വിദ്യാര്‍ഥികളെയും നിലവില്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Advertisement