മുന്‍ കെനിയൻ പ്രധാനമന്തി റെയ്ല ഒടിംഗ കൊച്ചിയിൽ അന്തരിച്ചു

Advertisement

കൊച്ചി. മുന്‍ കെനിയൻ പ്രധാനമന്തി റെയ്ല ഒടിംഗ കൊച്ചിയിൽ അന്തരിച്ചു. 80 വയസ്സായിരുന്നു. കൂത്താട്ടുകുളം ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്കായി എത്തിയതായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം ദേവമാതാ ആശുപത്രിയിൽ. മകൾക്കും രണ്ടു ബന്ധുക്കൾക്കും ഒപ്പമാണ് ചികിത്സയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച റെയില ഒഡിംഗ കേരളത്തിൽ എത്തിയത്. മകളുടെ നേത്ര ചികിത്സയ്ക്കായി മുൻപും കൊച്ചിയിൽ വന്നിട്ടുണ്ട്. 2008 മുതൽ 2013 വരെ കെനിയൻ പ്രധാനമന്ത്രിയായിരുന്നു. മരണത്തെ തുടർന്ന് കെനിയൻ അധികൃതരുമായും ഡൽഹിയിലെ കെനിയൻ ഹൈകമ്മീഷനുമായും ബന്ധപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Advertisement