മൂവാറ്റുപുഴ.കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയുടെ മൂവാറ്റുപുഴയിലെ ഉദ്ഘാടന ചടങ്ങിന്റെ പന്തൽ തകർന്നുവീണു. പരിപാടി തുടങ്ങാൻ വൈകിയതു കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. നേതാക്കൾ എത്തിന്നതിന് മുൻപേ മറ്റൊരു വേദിയിലേക്ക് പരിപാടി മാറ്റി.
ബെന്നി ബഹന്നാൻ നേതൃത്വം നൽകുന്ന കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത ഉദ്ഘാടന ചടങ്ങിന് വേണ്ടി, മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാളിന്റെ മുറ്റത്തൊരുക്കിയ പന്തലാണ് തകർന്നുവീണത്. രാവിലെ പത്തു മണിക്ക് തീരുമാനിച്ച പരിപാടി തുടങ്ങാൻ വൈകി.. രാവിലെ പത്ത് പത്തോടെയാണ് വേദിക്ക് മുന്നിലൊരുക്കിയ പന്തൽ തകർന്നു. പന്തലിന് താഴെ ഉണ്ടായിരുന്ന ഏതാനും പ്രവർത്തകർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഉടൻതന്നെ പ്രവർത്തകർ പന്തലിന്റെ അവശിഷ്ടങ്ങൾ മാറ്റി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാളിനു മുന്നിൽ സ്ഥിരം വേദിയുള്ളപ്പോഴാണ് താൽക്കാലികമായി വേദിയും പന്തലും സ്ഥാപിച്ചത്. അപകടം മണത്ത് പരിപാടിയുടെ വേദിയും ഉടൻ തന്നെ മാറ്റി. പരിപാടി തുടങ്ങാൻ വൈകിയത് തന്നെ വലിയ അപകടം ഒഴിവാക്കാനും കാരണമായി.





































