തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി കസ്റ്റഡി നടപടിലേക്ക് കടക്കാൻ ഒരുങ്ങി അന്വേഷണ സംഘം.ചെന്നൈയിലും ഹൈദ്രാബാദിലും ഒരേ സമയം പരിശോധന നടത്താനും
നീക്കം നടത്തുന്നുണ്ട്.അതിനിടെ സ്വർണ്ണക്കൊള്ളയിൽ ശബരിമല സന്നിധാനത്തു വീണ്ടും
പരിശോധന നടത്താൻ ജസ്റ്റിസ് കെ.റ്റി ശങ്കരൻ തീരുമാനിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്നെ
ബന്ധപ്പെടുത്താൻ ആസൂത്രിതമായസ് ശ്രമം നടക്കുന്നുവെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്
പ്രതികരിച്ചു.
ദേവസ്വം ആസ്ഥാനത്തു നേരിട്ടെത്തിയ SIT വിജിലൻസ് എസ്.പി യിൽ നിന്നും നേരിട്ട് വിവരങ്ങൾ തേടുകയും,രേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു.പിന്നാലെയാണ് കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാനുള്ള
നീക്കം.ഹൈദ്രബാദിലേക്ക് നേരിട്ടെത്തി അന്വേഷണത്തിനും നീക്കം നടത്തുന്നുണ്ട്.ഉണ്ണികൃഷ്ണൻ പോറ്റി യുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണ്ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.സ്മാർട്ട് ക്രിയേഷൻസ് സിഇഒ യുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും.സ്മാർട്ട് ക്രിയേഷൻസിൽ കഴിഞ്ഞ ദിവസവും പന്ത്രണ്ട് മണിക്കൂർ നടത്തിയ
പരിശോധനയിലും പ്രധാന രേഖകൾ കണ്ടെത്താന് കഴിഞ്ഞിരുന്നില്ല.ഉണ്ണികൃഷ്ണൻ പോറ്റിയുമായി
ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ പ്രശാന്ത്
അതേ സമയം നട തുറന്ന് ശേഷം ശബരിമല സന്നിധാനത്തും വീണ്ടും പരിശോധന നടത്താനാണ്
ജസ്റ്റിസ് കെ.റ്റി ശങ്കരന്റെ ആലോചന.ശേഷമായിരിക്കും ആറന്മുളയിൽ പരിശോധന നടത്തുക.





































