പത്തനംതിട്ട.കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ നീതി അകലെയെന്ന് കുടുംബം. നിർണായക തെളിവുകൾ ശേഖരിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് നവീൻ ബാബുവിന്റെ സഹോദരൻ അഡ്വ. കെ പ്രവീൺ ബാബു. ഒപ്പം നിന്നവർക്ക് നന്ദി എന്നാണ് ഭാര്യ മഞ്ജുഷയുടെ പ്രതികരണം
നവീൻ ബാബു വിടവാങ്ങി ഒരാണ്ട് പിന്നിടുമ്പോഴും നീതി ലഭിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കേസിലെ ഏക പ്രതിയായ പി പി ദിവ്യക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നിറഞ്ഞതാണെന്ന ആരോപണം ആവർത്തിക്കുന്നു. കേസിലെ ഗൂഢാലോചന അന്വേഷണ പരിധിയിൽ ഉണ്ടായില്ല.. നീതി അകലെ ആണെങ്കിലും നിയമ പോരാട്ടം തുടരുമെന്നും കുടുംബം.ഒപ്പം നിന്നവർക്ക് നന്ദി എന്നാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പ്രതികരണം
കണ്ണൂർ കളക്ട്രേറ്റിൽ ഔദ്യോഗിക അനുസ്മരണ പരിപാടികൾ ഉണ്ടായില്ലെങ്കിലും NGO അസോസിയേഷൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കളക്ട്രേറ്റ് കവാടത്തിൽ ബിജെപിയും, ജില്ലാ പഞ്ചായത്തിന് മുന്നിൽ യൂത്ത് കോൺഗ്രസും പുഷ്പാർച്ചന നടത്തി






































