തിരുവനന്തപുരം.കെപിസിസി – ഡിസിസി പുനഃസംഘടന സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദീപാ ദാസ് മുൻഷി.ഇപ്പോള് തദ്ദേശ തെരഞ്ഞെടുപ്പ് ആണ് പ്രധാന ലക്ഷ്യമെന്നും, മെറിറ്റ് അനുസരിച്ച് തന്നെ പുനഃസംഘടന സമയബന്ധിതമായി പൂർത്തിയാക്കും ദീപ ദാസ് മുൻഷി പറഞ്ഞു, അതേസമയം
അബിൻ വർക്കി ഉന്നയിച്ച കാര്യങ്ങൾ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം പരിശോധിക്കുന്നുണ്ടെന്നും അതിൽ പ്രതികരിക്കാൻ ഇല്ല എന്നും ദീപാ ദാസ് മുൻഷി കൂട്ടിച്ചേർത്തു





































