കോയമ്പത്തൂർ മേട്ടുപ്പാളയം ചുരത്തിൽ കെഎസ്ആർടിസി ബസ്സിനു മുകളിലേക്ക് പാറ വീണു

Advertisement

കോയമ്പത്തൂർ. മേട്ടുപ്പാളയം ചുരത്തിൽ കെഎസ്ആർടിസി ബസ്സിനു മുകളിലേക്ക് പാറ വീണു.കുനൂരിനും മേട്ടുപ്പാളയത്തിനും ഇടയിലുള്ള ചുരത്തിലാണ് അപകടം.കോയമ്പത്തൂരിൽ നിന്ന് മാനന്തവാടിയിലേക്ക് വന്നിരുന്ന കെഎസ്ആർടിസി ബസ്സിനു മുകളിലേക്കാണ് പാറ വീണത്.ചുരത്തിൽ മൂന്നു പാറകളാണ് റോഡിലേക്ക് വീണത്.ഡ്രൈവർ വേഗത്തിൽ വാഹനം വെട്ടിച്ച് എടുത്തതിനാൽ രണ്ടുകൂറ്റൻ പാറകൾ ബസിൽ പതിക്കുന്നത് ഒഴിവായി.അപകടത്തിൽ ആർക്കും പരിക്കില്ല.ബസ്സിന് സാരമായ തകരാർ സംഭവിച്ചു

Advertisement