25.8 C
Kollam
Wednesday 28th January, 2026 | 01:27:18 AM
Home News Breaking News സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയർഹോണുകൾ പിടിച്ചെടുക്കാനുള്ള പരിശോധന ഇന്നും തുടരും

സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയർഹോണുകൾ പിടിച്ചെടുക്കാനുള്ള പരിശോധന ഇന്നും തുടരും

Advertisement

കൊച്ചി.സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയർഹോണുകൾ പിടിച്ചെടുക്കാനുള്ള പരിശോധന ഇന്നും തുടരും. കഴിഞ്ഞ രണ്ട് ദിവസത്തെ പരിശോധനയിൽ 390 ബസ്സുകളിലാണ് എയർ ഹോണ്‍ കണ്ടെത്തി പിടിച്ചെടുത്തത്.. അഞ്ച് ലക്ഷം രൂപയിലധികം പിഴയും ചുമത്തി.. പിടിച്ചെടുക്കുന്ന എയർ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നാണ് നിർദ്ദേശം.. പിടിച്ചെടുക്കുന്നതും, നശിപ്പിക്കുന്നതും മോട്ടോർ വാഹന വകുപ്പും ക്യാമറയിൽ പകർത്തും.. നിയമനടപടികൾക്ക് കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കാനാണ് എം വി ഡി ക്യാമറയിൽ പകർത്തുന്നത്.. ഞായറാഴ്ച വരെയാണ് പ്രത്യേക പരിശോധന..

Advertisement