പള്ളുരുത്തി സെന്റ് റീത്ത സ്കൂളിലെ ഹിജാബ് വിവാദത്തിനിടെ സ്കൂൾ ഇന്ന് വീണ്ടും തുറക്കും

Advertisement

എറണാകുളം .പള്ളുരുത്തി സെന്റ് റീത്ത സ്കൂളിലെ ഹിജാബ് വിവാദത്തിനിടെ സ്കൂൾ ഇന്ന് വീണ്ടും തുറക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ ഇന്നലെ സ്കൂൾ മാനേജ്മെന്റ് രംഗത്ത് വന്നിരുന്നു. വിദ്യാർത്ഥികളുടെ യൂണിഫോമുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി മാനേജ്മെന്റിന് കൈമാറിയില്ല. പകരം ഫേസ്ബുക്ക് പോസ്റ്റ് ഇടുകയാണ് ചെയ്തത്. പ്രശ്നം പരിഹരിക്കുന്ന ഘട്ടത്തിൽ എത്തിയപ്പോളുള്ള മന്ത്രിയുടെ പ്രസ്താവനയിൽ മാനേജ്മെന്റിന് അതിർത്തിയുണ്ട്. നാളെ സ്കൂൾ തുറന്നതിനു ശേഷം മാനേജ്മെന്റ് യോഗം ചേരും. ഈ യോഗത്തിനുശേഷം നിലപാട് വ്യക്തമാക്കും

Advertisement