എഡിഎം ആയിരുന്ന കെ നവീൻ ബാബു ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം

Advertisement

കണ്ണൂർ. എഡിഎം ആയിരുന്ന കെ നവീൻ ബാബു ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം. രാഷ്ട്രീയ കോളിളക്കമുണ്ടായ സംഭവത്തിൽ കേസിലെ ഏക പ്രതി പി പി ദിവ്യക്കൊപ്പം സിപിഐഎമ്മും സർക്കാരുമാണ് പ്രതിരോധത്തിലായത്. പാർട്ടി നടപടി നേരിട്ട ദിവ്യ സംഘടനാ രംഗത്ത് വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ്

നവീൻ ബാബുവിന്റെ മരണം സർക്കാരിനെയും പാർട്ടിയെയും ഒരു പോലെയാണ് പ്രതിരോധത്തിലാക്കിയത്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ മറുപടി പറയാൻ പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയും നിർബന്ധിതരായി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചാൽ മതിയാകും എന്ന് ആദ്യഘട്ടത്തിൽ പറഞ്ഞ നേതൃത്വത്തിന് ദിവ്യക്കെതിരെ സംഘടന നടപടി എടുക്കേണ്ടിവന്നു

ദിവ്യയോടുള്ള സമീപനത്തിൽ കണ്ണൂർ, പത്തംനംതിട്ട ഘടങ്ങൾ രണ്ട് തട്ടിലായിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ഉറച്ചുനിന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാടാണ് പി പി ദിവ്യക്ക് തിരിച്ചടിയായത്

നവീൻ ബാബുവിന്റെ മരണത്തിന് കാരണമായ യാത്രയയപ്പ് ചടങ്ങിലെ ആത്മവിശ്വാസം പിന്നീട് ഇതുവരെ പി പി ദിവ്യയിൽ കണ്ടിട്ടില്ല.. രാഷ്ട്രീയ ഭാവിയിൽ ഫുൾസ്റ്റോപ്പ് വീണതും അതേ വേദിയിൽ തന്നെ. എന്നാൽ പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയെന്ന പഴികേട്ട ദിവ്യ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. അതേസമയം സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട കുടുംബം ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പോയെങ്കിലും നിരാശയായിരുന്നു ഫലം.

Advertisement