ഇടുക്കി. അടിമാലിയിൽ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. മച്ചിപ്ലാവ് ചൂരക്കട്ടൻക്കുടി ഉന്നതിയിൽ മാങ്കോയിൽ രാഹുലിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് മൂന്ന് മണിയോടെ മലയോര മേഖലയിൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
രാത്രി എട്ട് മുപ്പതോടെയാണ് മച്ചിപ്ലാവ് മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. ചൂരക്കട്ടൻകുടി ഉന്നതിയിലെ രാഹുലിന്റെ വീടിന്റെ പിൻഭാഗം തകർത്ത് മൺകൂന പതിച്ചു.
അടിമാലിയിൽ നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും എത്തുമ്പോൾ ശരീരത്തിന്റെ പാതിയിലിലേറെ മണ്ണിൽ പൊതിഞ്ഞ നിലയിലായിരുന്നു രാഹുൽ. രക്ഷാദൗത്യത്തിനൊടുവിൽ
നിസാര പരിക്കുകളോടെ ഇയ്യാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശക്തമായ മഴയും മലവെള്ളപ്പാച്ചിലും രക്ഷാദൗത്യത്തിന് തടസമായിരുന്നു. വൈകിട്ട് പെയ്ത മഴയിൽ അടിമാലി ദേവിയാർ പുഴ കര കവിഞ്ഞ നിലയിലാണ്.
സമീപപ്രദേശങ്ങളിലെ വീട്ടുകളിലും വെള്ളം കയറി. മലയോരത്ത് മഴ ശക്തമായതോടെ അനാവശ്യയാത്രകൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.






































