കൊച്ചി.ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജില്ലാ കളക്ടറോട് നിലവിലെ റോഡിന്‍റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. ആമ്പല്ലൂരും മുരിങ്ങൂരും ഗതാഗതക്കുറുക്കു രൂക്ഷമാണെന്ന് മറുപടിയാണ് കളക്ടർ നൽകിയത്. അതേസമയം ടോൾ നിരക്ക് വർധിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്രസർക്കാർ മറുപടി നൽകി. നിരക്ക് വർദ്ധിപ്പിക്കാനുള്ള അധികാരം നാഷണൽ ഹൈവേ അതോറിറ്റിക്ക് ആണെന്നും, കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെടാൻ ആകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.


































