കാസര്‍ഗോഡ്.ശബരിമലയിലെ സ്വർണ്ണ മോഷണത്തിനെതിരെ കോൺഗ്രസ് നടത്തുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് കാസർഗോഡ് തുടക്കം. മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ നടത്തുന്ന വടക്കൻ മേഖലാ യാത്ര പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന് ഒരു അവസരം കൂടി നൽകിയാൽ അയ്യപ്പനെ വിഴുങ്ങുമെന്ന് ജാഥാ ക്യാപ്റ്റൻ കെ മുരളീധരനും സ്വാമി അയ്യപ്പന്റെ തങ്ക വിഗ്രഹമാണ് പിണറായി വിജയന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചു.
ശബരിമല സ്വർണ്ണ മോക്ഷണത്തെ സംസ്ഥാന സർക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ് കോൺഗ്രസ്. കേരളത്തെ നാല് മേഖലകളാക്കി തിരിച്ചാണ് കെപിസിസി വിശ്വാസ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്. മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ നയിക്കുന്ന വടക്കൻ മേഖല യാത്രയ്ക്ക് കാഞ്ഞങ്ങാട് തുടക്കമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യാത്ര ഉദ്ഘാടനം ചെയ്തു.
അയ്യപ്പന്റെ സ്വത്തു തൊട്ടാൽ തൊട്ടവന്റെ കൈ പൊള്ളും എന്നായിരുന്നു ജാഥാ ക്യാപ്റ്റൻ കെ മുരളിധരന്റെ വിമർശനം.
സ്വർണ്ണം കട്ടവരുടെ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് നന്നായെന്നും ഇല്ലെങ്കിൽ അയ്യപ്പന്റെ ശാപം വാങ്ങേണ്ടി വരുമെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം.





































