സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടി…. പിന്നീട് സംഘം ചേര്‍ന്ന് വീട് കയറി ആക്രമണം

Advertisement

തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് വീട് കയറി ആക്രമിച്ചു. സ്‌കൂളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു.
തുണ്ടത്തില്‍ മാധവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു വീട് കയറി അക്രമം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് രാത്രി ഒരു സംഘം വീടു കയറി ആക്രമിച്ചത്. ബൈക്കിലെത്തിയ 15 ഓളം വരുന്ന സംഘമാണ് വീട് കയറി ആക്രമിച്ചത്. പോത്തന്‍കോട് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Advertisement