ആലപ്പുഴ: കാറില്‍ എംഡിഎംഎയുമായി പോകുമ്പോള്‍ അഭിഭാഷകയായ അമ്മയേയും മകനെയും നര്‍ക്കോട്ടിക് സെല്ലും പുന്നപ്ര പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പുറക്കാട് കരൂര്‍ കൗസല്യ നിവാസില്‍ അഡ്വ.സത്യമോള്‍ (46) മകന്‍ സൗരവ് ജിത്ത് (18) എന്നിവരാണ് പിടിയിലായത്. ദേശീയ പാതയില്‍ പറവൂരിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കാറില്‍ നിന്ന് മൂന്നു ഗ്രാം എംഡിഎംഎ കസ്റ്റഡിയിലെടുത്തു.
മാസത്തില്‍ പല പ്രാവിശ്യം ലഹരി വസ്തുക്കള്‍ എറണാകുളം ഭാഗത്ത് പോയി വാങ്ങി നാട്ടില്‍ എത്തിച്ച് അമിത ലാഭം ഉണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവര്‍. അവിടെ നിന്നും ഗ്രാമിന് 1000 രൂപയക്ക് വാങ്ങുന്ന എംഡിഎംഎ ഇവിടെ 4000, 5000 രൂപയക്ക് ആണ് വിറ്റിരുന്നത്. കരുനാഗപ്പള്ളി ഫാമിലി കോടതിയില്‍ വക്കീലായി ജോലി ചെയ്തു വരികയായിരുന്നു സത്യമോള്‍. കാറില്‍ വക്കീലിന്റെ എംബ്ലം പതിച്ച് ആണ് പോലിസിന്റെ പരിശോധനയില്‍ നിന്നും പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. അമ്മയും മകനും ഒന്നിച്ചാണ് പലപ്പോഴും മയക്ക് മരുന്ന് വാങ്ങാന്‍ പോയിരുന്നത്.
ഇവരുടെ വീട്ടില്‍ അമ്പലപ്പുഴ പോലിസ് നടത്തിയ പരിശോധയില്‍ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, 2 ഗ്രാം ഹൈബ്രീഡ് കഞ്ചാവ് വന്‍തോതില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒസിബി പേപ്പറും പ്ലാസ്റ്റിക് കവറുകളും പിടികുടി . ഇവരുടെ വീട്ടില്‍ കഞ്ചാവ് വലിക്കാന്‍ പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിരുന്നു. പുറമെ നിന്നുള്ള യുവാക്കളും കുട്ടികളും രാത്രി കാലങ്ങളില്‍ ഇവിടുത്തെ നിത്യ സന്ദര്‍ശകരായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആമ്പലപ്പുഴ ഡിവൈഎസ്പി കെ. എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ പുന്നപ്ര എസ്ഐ അരുണ്‍ എസ്, സീനിയര്‍ സി പിഓമാരായ രാജേഷ്‌കുമാര്‍, അഭിലാഷ്, സിപിഓമാരായ മുഹമ്മദ് സാഹില്‍ , കാര്‍ത്തിക എന്നിവരാണ് പ്രതികളെ പിടികുടിയത് . വീട്ടില്‍ വളര്‍ത്തു പട്ടികളും സിസിടിവി യും ഉള്ളത് പലപ്പോഴും പോലിസിന്റെ നിരീക്ഷണം ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.
ചിത്രം അഡ്വ. സത്യമോള്‍, സൗരവ് ജിത്ത്
































