ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗുരുവായൂർ ഗോകുൽ ചരിഞ്ഞു

Advertisement

ഗുരുവായൂർ. ആനക്കോട്ടയിലെ കൊമ്പൻ ഗുരുവായൂർ ഗോകുൽ ചരിഞ്ഞു. അരമണിക്കൂർ മുമ്പ് ഗുരുവായൂർ ആനക്കോട്ടയിൽ ആയിരുന്നു അന്ത്യം.നേരത്തെ ആനകൾ തമ്മിൽ കുത്തു കൂടി ഗോകുലിന് പരിക്കേറ്റിരുന്നു. പിന്നീട് ശാരീരിക അവശതകൾ കാണിച്ച ആന ചികിത്സയിൽ തുടരുന്നതിനിടയിലാണ് ഇന്ന് അന്ത്യം സംഭവിച്ചത്
കോഴിക്കോട് നിന്ന് കഴിഞ്ഞവർഷം കൂട്ടാനയുടെ കുത്തേറ്റിരുന്നു. മുറിവ് ആഴത്തിലുള്ളതായിരുന്നു. 40 വയസ്സുള്ള കൊമ്പൻ ഗുരുവായൂർ ആനയോട്ടത്തിൽ നിരവധിതവണ ഒന്നാമത് എത്തിയിരുന്നു

Advertisement