സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിൽ പരിശോധന തുടരുന്നു

Advertisement

പത്തനംതിട്ട. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. പരിശോധന നടത്തുന്നത് ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി കൊണ്ടുവന്ന സ്വർണ്ണപ്പാളി. അന്വേഷണം വേഗത്തിലാക്കി എസ്ഐടി സംഘം.എസ് ഐ ടി മേധാവി എച്ച് വെങ്കിടേഷ് നാളെ സന്നിധാനത്ത് എത്തും..

മൂന്നാം ദിവസമാണ് ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിൽ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ പരിശോധന തുടരുന്നത്. ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലകശിൽപങ്ങളുടെ പരിശോധന കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇപ്പോഴും ഇവയിൽ വിശദമായ പരിശോധന തുടരുന്നതായാണ് വിവരം. ഇന്ന് സന്നിധാനത്തെ പരിശോധന പൂർത്തിയായാൽ നാളെ ആറന്മുളയിലെ പ്രധാന സ്ട്രോങ്ങ് റൂം പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തി സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട ഫയലുകൾ പ്രത്യേക അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു. നാളെ എസ് ഐ ടി തലവൻ എച്ച് വെങ്കിടേഷ് സന്നിധാനത്ത് സന്ദർശനം നടത്തും. ഇതിനു മുന്നോടിയായി പത്തനംതിട്ടയിൽ യോഗം ചേരാനും ആലോചനയുണ്ട്. ഇന്ന് തന്നെ പത്തനംതിട്ടയിലെ സംഘത്തിന്റെ ക്യാമ്പ് ഓഫീസ് സജ്ജമാകും. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വിഎച്ച്പി രംഗത്തെത്തി.ഇൻസ്പെക്ടർമാരായ അനീഷ്, ബിജു രാധാകൃഷ്ണൻ എന്നിവർക്ക് എതിരെയാണ് ആരോപണം.സ്വർണക്കൊള്ള നടന്ന കാലയളവിൽ ഇവർ ദേവസ്വം വിജിലൻസിൽ ഉദ്യോഗസ്ഥരായിരുന്നു ആയിരുന്നു. ഇത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കാൻ സാധ്യതയുണ്ടെ ന്നാണ് വിഎച്ച്പി ആരോപണം. വിഷയത്തിൽ ഹൈക്കോടതി സമീപിച്ച സംഘടന സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.

Advertisement