ശബരിമല സ്വർണ്ണ മോഷണം,ദേവസ്വം സ്മിത്തിനെ സസ്പെൻഡ് ചെയ്യും

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണ്ണ മോഷണം. ദേവസ്വം സ്മിത്തിനെ സസ്പെൻഡ് ചെയ്യും. ഗുരുതര വീഴ്ച്ച വരുത്തി എന്ന് വിജിലൻസ് റിപ്പോർട്ട്. തന്ത്രി കണ്ഠരര് രാജീവരെ സാക്ഷി ആക്കാൻ ആലോചന. തന്ത്രിയുടെ മൊഴി എടുക്കും

ദ്വാരപാലക ശിൽപ്പം തിരികെ കൊണ്ടുവന്നപ്പോൾ ഗോൾഡ് സ്മിത്ത് പരിശോധനയ്ക്ക് എത്തിയില്ല. തട്ടിപ്പ് പുറത്തു വരാതിരിക്കാൻ മനപ്പൂർവം ശ്രമിച്ചു എന്നും വിജിലൻസ്. ഗോൾഡ് സ്മിത്തിനെ വിലക്കിയ അസിസ്റ്റൻറ് എൻജിനീയർക്കെതിരെയും അന്വേഷണം

ഗോൾഡ് സ്മിത്തിനെ മനപ്പൂർവ്വം ശബരിമലയിൽ നിന്ന് മാറ്റിനിർത്തിയത് തട്ടിപ്പിനുവേണ്ടി എന്നും വിജിലൻസ് കണ്ടെത്തൽ. തട്ടിപ്പിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റി ഉദയാസ്തമയ പൂജ നടത്തി.പടിപൂജയും കളഭ അഭിഷേകവും അന്നദാനവും നടത്തിയത് ജനുവരിയിൽ കഴിഞ്ഞ ജനുവരിയിലാണ് ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി യുടെ പ്രത്യേക പൂജകൾ നടന്നത്.

അതേസമയം സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള പരിശോധന മൂന്നാം ദിനവും തുടരുന്നു. ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി കൊണ്ടുവന്ന സ്വർണ്ണപ്പാളികളുടെ പരിശോധന തന്നെയാണ് ഇന്നും പ്രധാനമായി നടക്കുക. വൈകിട്ടോടെ പരിശോധന പൂർത്തിയാക്കാനാണ് നിലവിലെ ആലോചന. സ്മാർട്ട് ക്രിയേഷൻസ് പ്രതിനിധിയായി അഭിഭാഷകൻ പരിശോധനയുടെ ഭാഗമാണ്.
സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയതിനു ശേഷം ആറന്മുളയിലെ പ്രധാന സ്ട്രോങ്ങ് റൂമിൽ കണക്കെടുപ്പ് നടത്തും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ് ഐ ടി സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട ഫയലുകൾ ശേഖരിച്ചിരുന്നു.

Advertisement