കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം തയ്യാറാക്കിയതിലെ ക്രമക്കേടന്വേഷിക്കാൻദേവസ്വം വിജിലൻസ് സ്ഥലത്തെത്തി

Advertisement

കൊട്ടാരക്കര. ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം തയ്യാറാക്കിയതിലെ ക്രമക്കേടന്വേഷിക്കാൻ
ദേവസ്വം വിജിലൻസ് സ്ഥലത്തെത്തി. സാമ്പിളുകൾ ശേഖരിച്ച സംഘം
പരാതിക്കാരുടെ മൊഴിയെടുത്തു. ഉന്നത ഉദ്യോഗസ്ഥർക്ക് പകരം എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിനെത്തിയതിൽ ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധം ഉയർത്തി.

ദേവസ്വം വിജിലൻസ് എസ് ഐ രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനെത്തിയത്. ഗുരുതര വിഷയമായിട്ടുപോലും അന്വേഷിക്കാൻ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥർ തയ്യാറാകാത്തതിൽ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധമുയർത്തി

പ്രസാദം തയ്യാറാക്കിയ വാടക വീട്ടിൽ പരിശോധന നടത്തിയ ശേഷം തൊണ്ടി മുതൽ മറ്റൊരിടത്തേക്ക് മാറ്റുമെന്ന് വിജിലൻസ് വ്യക്തമാക്കിതോടെ പ്രതിഷേധം ശക്തമായി

ഒടുവിൽ കൊട്ടാരക്കര സിഐ ദേവസ്വം അധികൃതരും പരാതിക്കാരുമായി നടത്തിയ ചർച്ചയിൽ പരാതിക്കാരുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിൽ പരിശോധന നടത്താനും തൊണ്ടിമുതൽ സീൽ ചെയ്ത് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റാനും തീരുമാനമായി. പ്രസാദം തയ്യാറാക്കിയ വാടകവീട്ടിലും ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടത്തിലും പരിശോധന നടത്തി. കരി പ്രസാദത്തിന്റെ സാമ്പിളുകളും ശേഖരിച്ചു. സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാകും വിശദമായ റിപ്പോർട്ട് തയ്യാറാക്കുക. ഈ റിപ്പോർട്ടിൻമേലാകും തുടർന്ന് നടപടികൾ

Advertisement