തൃശ്ശൂർ:ജനാധിപത്യ കലാസാഹിത്യ വേദി 2025 ലെ അദ്ധ്യാപക പുരസ്കാരങ്ങൾ വിതരണം ചെയ്തു.കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ നടന്ന സമ്മേളനം തൃശൂർ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ ജി.കുമാര വർമ്മ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ചെയർമാൻ കുന്നത്തൂർ.ജെ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.മാദ്ധ്യമ പ്രവർത്തകൻ എൻ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.കെ.സ്.എസ്.പി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ ടി.എസ് സലീം വിശിഷ്ടാതിഥിയായിരുന്നു.വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 19 അദ്ധ്യാപകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.സമ്മേളനത്തിൽ, സഹദേവൻ കോട്ടവിള,ഡോ.എം.എ മുംതാസ്,ഡോ.എം.എസ് ശ്രീലാറാണി,ബദറുദ്ദീൻ ഗുരുവായൂർ, മോഹൻദാസ് ചെറുതുരുത്തി,സുജാത അനിൽ,വിഭിത രാജേഷ് എന്നിവർ പ്രസംഗിച്ചു. ടി.എസ് സലിമിനും മോഹൻദാസ് ചെറുതുരുത്തിക്കും അക്ഷരജ്യോതി പുരസ്കാരവും സമ്മാനിച്ചു.
































