2019 ൽ വാതിൽ പാളികളിൽ സ്വർണ്ണം പൂശിയത് സ്പോൺസർ ഗോവർദ്ധൻ

Advertisement

തിരുവനന്തപുരം. കൂടുതൽ സ്പോൺസർമാരിലേക്ക് അന്വേഷണം. 2019 ൽ വാതിൽ പാളികളിൽ സ്വർണ്ണം പൂശിയത് സ്പോൺസർ ഗോവർദ്ധൻ. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഗോവർദ്ധന്റെ പേര്. വാതിൽ പാളികളിൽ സ്വർണ്ണം പൂശാൻ 512 ഗ്രാം ഗോവർദ്ധൻ നൽകിയെന്ന് ആണ് സ്മാർട്ട് ക്രിയേഷന്റെ മൊഴി. വാതിലിൽ 321.6 ഗ്രാമും കട്ടിളപ്പടിയിൽ 184 ഗ്രാമും സ്വർണം പൂശി എന്നാണ് രേഖ. മുഴുവൻ സ്വർണവും സ്പോൺസർ നൽകിയെങ്കിൽ പാളികളിൽ നിന്ന് വേർതിരിച്ച സ്വർണ്ണം അപഹരിച്ചിട്ടുണ്ടാകും എന്ന് നിഗമനം. ഗോവർധനിൽ നിന്ന് എസ് ഐ ടി വിവരങ്ങൾ തേടും.

ശബരിമല സ്വർണ്ണ മോഷണം : ദേവസ്വം ബോർഡിന് കുരുക്ക്.2019 ൽ കട്ടിള പാളി കൊണ്ടു പോയത് ബോർഡ് അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ല.2013 ഭേദഗതി അനുസരിച്ച് സെക്രട്ടറിയ്ക്ക് സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കാൻ കഴിയില്ല.സെക്രട്ടറി ഇറക്കുന്ന ഉത്തരവ് ബോർഡിൻ്റെ തീരുമാന പ്രകാരമെന്ന് തെളിയിക്കുന്ന ദേവസ്വം ആക്ടിൻ്റെ വിവരം പുറത്തുവന്നു.

2019 ൽ കട്ടിളപാളി കൊണ്ടു പോയത് ദേവസ്വം ബോർഡിൻ്റെ അറിവോടെയെന്ന പ്രാഥമിക നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം.

അതേസമയം ശബരിമലയിലെ സ്വർണ്ണ മോഷണം സംബന്ധിച്ച് പമ്പാ സ്റ്റേഷനിൽ ലഭിച്ച പരാതികൾ എസ് ഐ ടിക്ക് കൈമാറി. അഞ്ചു പരാതികളാണ് കൈമാറിയത്. ക്രൈംബ്രാഞ്ച് കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടി. വിവിധ സംഘടനകളും വ്യക്തികളുമാണ് പമ്പാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നത്

Advertisement