വാർത്താനോട്ടം

Advertisement

2025 ഒക്ടോബർ 12 ഞായർ

BREAKING NEWS

👉സ്വർണ്ണപ്പാളി / കട്ടിളകടത്ത് വിവാദം; 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികളാകും, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി

👉2019ലെ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാർ അംഗങ്ങളായ കെ രാഘവൻ കെ പി ശങ്കരദാസ് എന്നിവർ പ്രതികളാകും

👉 തങ്ങളുടെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ല. അതല്ല ഞങ്ങൾ തെറ്റുകാരാണന്ന് കോടതി പറഞ്ഞാൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും മുൻ പ്രസിഡൻ്റ് എ പത്മകുമാർ പറഞ്ഞു.

👉 സ്വർണ്ണക്കട്ടിള ചെമ്പാക്കി കൊണ്ട് പോയ കേസിൽ SIT സംഘം രാവിലെ ചെന്നൈയിൽ എത്തി, സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്തും.

👉 സ്വർണ്ണ പാളി ഉരുക്കിയത് സ്മാർട്ട് ക്രിയേഷൻസിലായിരുന്നു. രേഖകൾ പിടിച്ചെടുത്തേകും

👉 സ്മാർട്ട് ക്രിയേഷൻസി ഇ ഒ പങ്കജ് ഭണ്ഡാരിയെ ചോദ്യം ചെയ്തേക്കും. കൂടുതൽ SlTഅംഗങ്ങൾ ചെന്നൈയിലേക്കെന്ന് സൂചന

🌴കേരളീയം🌴

🙏സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വര മരണം. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ കശുവണ്ടി തൊഴിലാളിയായ സ്ത്രീ ആണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. സംസ്ഥാനത്ത് ഈ മാസം മൂന്നാമത്തെ അമീബിക്ക് മസ്തിഷ്‌ക ജ്വര മരണമാണിത്.

🙏ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ രണ്ട് എഫ്ഐആര്‍ ഇട്ട് ക്രൈംബ്രാഞ്ച്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരെയും അടക്കം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് രണ്ടുകേസുകള്‍ എടുത്തത്.

🙏പോളിയോ വൈറസ് നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്. സംസ്ഥാനത്ത് ഇടുക്കി ഒഴികെയുളള 13 ജില്ലകളില്‍ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്.

🙏മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍ തുടര്‍നടപടി സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചു ചേര്‍ത്തതായി നിയമ മന്ത്രി പി രാജീവ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനും നിയമ മന്ത്രി പി രാജീവിനും മുനമ്പം സമരസമിതി നന്ദി അറിയിച്ചു.

🙏തൃശൂരില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെടുത്തി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസിന് അനുമതി ലഭിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു.

🙏ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. നടപടിയില്ലെങ്കില്‍ ആരോപണ വിധേയരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

🙏തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്തതില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. വായ്പ ശരിയാക്കാമെന്ന പേരില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. ഇയാള്‍ ഒളിവിലാണ്.

🙏താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് തലയ്ക്ക് വെട്ടേറ്റ ഡോക്ടര്‍ വിപിന്‍ വി ടി ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ ഇന്നലെ ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തലയ്ക്ക് എട്ട് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തിന് സര്‍ജറി ചെയ്തിരുന്നു.

🙏പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

🙏വീടുകളില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ സമഭാവനയുടെ അന്തരീക്ഷം വളര്‍ത്തിയെടുത്ത് പെണ്‍കുട്ടികളെ അവരുടെ ഭാവി ജീവിതത്തില്‍ പ്രതികരണ ശേഷി ഉള്ളവരായി മാറ്റാന്‍ ആത്മവിശ്വാസം നല്‍കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.

🙏പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പ്രതി വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തിയാണെന്ന് പൊലീസ് പറയുന്നു. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷമാണ് പ്രതി ബന്ധുക്കളെ വിവരമറിയിച്ചത്.

🙏കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വീണ്ടും അനധികൃത പ്രസാദ നിര്‍മാണം കണ്ടെത്തി. ഇന്നലെയുണ്ടായ സംഭവത്തിന് പിന്നാലെയാണ് വീണ്ടും അനധികൃത കരിപ്രസാദ നിര്‍മ്മാണം കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് കോര്‍ട്ടേഴ്സിന് മുകളിലാണ് കറുത്ത പൊടി അടക്കം ഉപയോഗിച്ച് കരി പ്രസാദം തയ്യാറാക്കിയിരുന്നത്.

🙏ഭിന്നശേഷി സംവരണ നിയമന വിവാദത്തില്‍ സമവായ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ്പ് തോമസ് തറയലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

🙏സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെ അപകടം. പാലക്കാട് നടന്ന മത്സരത്തിനിടയിലാണ് അപകടമുണ്ടായത്. പാലക്കാട് – മലമ്പുഴ 100 ഫീറ്റ് റോഡില്‍ വെച്ച് മത്സരാര്‍ത്ഥിയുടെ സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മത്സരാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. അപകടത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചു.

🙏അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകള്‍ ഉണ്ടാകില്ല. ഹോസ്റ്റലുകളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

🙏തൃശൂര്‍ കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി പിന്റു (18) ആണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം.

 🇳🇪   ദേശീയം   🇳🇪

🙏ദില്ലി എയിംസിലെ വനിതാ നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന് പരാതി ഉയര്‍ന്നതോടെ വകുപ്പ് മേധാവിയെ മാറ്റി. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ തലവന്‍ ഡോ.എ കെ ബിസോയിയെ ആണ് തല്‍സ്ഥാനത്തുനിന്ന് മാറ്റിയത്. അന്വേഷണ വിധേയമായാണ് നടപടി.

🙏ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെ അഭിഷേക് ഗുപ്ത എന്ന വ്യവസായി കൊലചെയ്യപ്പെട്ട കേസില്‍ അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു. 2019ല്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് വിവാദനായികയായ ഹിന്ദുത്വ നേതാവാണ് പൂജാ ശകുന്‍ പാണ്ഡെ.

🙏ഫീസടക്കാത്തത് കാരണം 14 വയസുകാരനായ വിദ്യാര്‍ത്ഥിയെ ക്ലാസ് റൂമിന്റെ നിലത്തിരുത്തി പരീക്ഷയെഴുതിച്ച സ്‌കൂളിലെ അധ്യാപകനും പ്രധാനാധ്യാപകനുമെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലെ ഭീവണ്ടിയിലെ ഒരു ഉറുദു മീഡിയം സ്‌കൂളിലാണ് സംഭവം.

🙏ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാകുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മോദിയുമായി നടന്നത് അവിശ്വസനീയമായ കൂടിക്കാഴ്ചയെന്നാണ് ഗോര്‍ പറഞ്ഞത്.

🙏അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി തസ്ലിമ നസ്രീന്‍. താലിബാന്‍ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നതെന്നും പുരുഷ മാധ്യമപ്രവര്‍ത്തകര്‍ക്ക് അല്‍പ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കില്‍ അവര്‍ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്നും തസ്ലിമ ‘എക്സി’ല്‍ കുറിച്ചു.

🙏താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘അവര്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റാത്ത വളരെ ദുര്‍ബലനാണെന്ന് ഇന്ത്യയിലെ ഓരോ സ്ത്രീകളോടും നിങ്ങള്‍ പറയുകയാണെന്ന് മോദിയെ ലക്ഷ്യംവച്ച് രാഹുല്‍ പറഞ്ഞു.

🇦🇺 അന്തർദേശീയം 🇦🇴

🙏ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തുര്‍ക്കി സാധ്യമായതെല്ലാം ചെയ്യുമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

🙏സ്‌കൂളിന്റെ ട്രാന്‍സ്ജെന്‍ഡര്‍ അനുകൂല കായിക നയത്തിനെതിരെ വസ്ത്രം അഴിച്ച് പ്രതിഷേധം. അമേരിക്കയിലെ മെയ്‌നിലുള്ള ഒരു സ്‌കൂള്‍ ബോര്‍ഡ് മീറ്റിംഗിനിടെയാണ് സംഭവമുണ്ടായത്. പ്രാദേശിക നേതാവായ നിക്ക് ബ്ലാഞ്ചാര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം 3 പേരാണ് പ്രതിഷേധിച്ചത്.

🙏അമേരിക്കയില്‍ ഷട്ട്ഡൗണ്‍ 10-ാം ദിനം പിന്നിട്ടു. സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധന അനുമതി ബില്‍ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സര്‍ക്കാര്‍. ജീവനക്കാരുടെ പിരിച്ച് വിടലിന് നീക്കവും ആരംഭിച്ചു.

  🏏കായികം 🏏

🙏ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസ് രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍. ഇന്ത്യ അഞ്ചിന് 518 റണ്‍സെന്ന നിലയില്‍ നേരത്തെ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്.

Advertisement