തിരുവനന്തപുരം. മുണ്ടക്കൈയിലെയും ചൂരല്‍മലയിലേതുമുള്‍പ്പെടെ ദുരന്തമുഖങ്ങളിലും അപകടങ്ങളിലും കേരളത്തിന് കരുത്തും കരുതലുമായി ആദ്യമോടിയെത്തുന്ന സിവില്‍ ഡിഫന്‍സ് സേനയ്ക്ക് ശക്തി പകരാന്‍ ഇനി കൂടുതല്‍ അംഗങ്ങള്‍. 2250 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ കൂടി പരിശീലനം പൂര്‍ത്തിയാക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് സേനയുടെ ഭാഗമായി.
പെട്ടിമുടി ദുരന്തം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം, കോഴിക്കോട് വിമാന അപകടം, മുണ്ടക്കൈ-ചൂരല്‍മല ദുരന്തം എന്നിവിടങ്ങളിലെല്ലാം അഗ്നിരക്ഷാസേനയോടൊപ്പം ചേര്‍ന്ന് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്
നിലവിൽ 8500 ഓളം സിവിൽ ഡിഫൻസ് വോളന്റിയർമാർ സംസ്ഥാനത്താകെ 129 അഗ്‌നിരക്ഷാനിലയങ്ങളിലായി പ്രവർത്തിച്ചുവരുന്നു. അടുത്തഘട്ടമായി 5040 വോളന്റിയർമാരെ സേനയുടെ ഭാഗമാക്കുന്നതിന് വേണ്ടി പരിശീലനം ഉടൻ ആരംഭിക്കും. സിവിൽ ഡിവൻസ് വോളന്റിയർമാരാകുവാൻ താല്പര്യമുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് www.fire.kerala.gov.in മുഖേന രജിസ്റ്റർ ചെയ്യാം.
































