ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ പൊലിസിനെതിരായ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

Advertisement

പേരാമ്പ്ര.ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ പൊലിസിനെതിരായ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്.പോലീസിനെതിരെ കടുത്ത വിമർശനമാണ് പേരാമ്പ്രയിലെ പ്രതിഷേധ സംഗമത്തിൽ ഉയർന്നത്. പോലീസിൻറെ എല്ലാ നടപടികളെയും ആറുമാസം കഴിഞ്ഞാൽ യുഡിഎഫ് ചോദ്യം ചെയ്യുമെന്ന് കെസി വേണുഗോപാലിൻറെ മുന്നറിയിപ്പ്.പേരാമ്പ്ര ഡിവൈഎസ്പിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ അദ്ദേഹത്തിൻറെ വീടിനുമുന്നിൽ പ്രതിഷേധം നടത്തുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറും വ്യക്തമാക്കി.സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ആണ് ഉയർന്നത്
എം കെ രാഘവൻ എംപിയുടെ നേതൃത്വത്തിൽ ആയിരുന്നു കോഴിക്കോട് ഐ ജി ഓഫീസിന് മുന്നിൽ പ്രതിഷേധം.പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തുംതള്ളും

ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടത്തിയാണ് ‘ യു.ഡി എഫ് പോലീസിനും സിപിഎമ്മിനും മറുപടി നൽകിയത്. DCC പ്രസിഡൻ്റ് കെ പ്രവീൺ കുമാറും പോലീസിനെതിരായ പ്രതിഷേധം കടുപ്പിച്ചു

തൃശൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

എറണാകുളം തോപ്പുംപടിയിലും മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

കാസർകോട് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.വയനാട് കൽപ്പറ്റയിലും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.വടകര റൂറൽ എസ് പി കെ ഇ ബൈജുവിന്റെ ചേർത്തലയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായി.കോലം കത്തിക്കാൻ എത്തിയ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി

Advertisement