വിദ്യാർഥിനിക്കുനേരെ കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ അതിക്രമം

Advertisement

പാലക്കാട്‌. ഒറ്റപ്പാലത്ത് വിദ്യാർഥിനിക്കുനേരെ കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ അതിക്രമം.
പത്തിരിപാല സ്വദേശി പ്രതീപിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിലാണു കേസ്. കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂരിൽ നിന്നു ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെ കണ്ടക്ടർ അതിക്രമം കാട്ടുകയായിരുന്നു. പ്രതിയെ ഉടൻ തന്നെ പോലീസ് പിടികൂടി. ഇതോടെ പകരം കണ്ടക്ടറേ നിയോഗിച്ചാണ് ബസ് യാത്ര തുടർന്നത്

Advertisement