വാർത്താനോട്ടം

Advertisement

2025 ഒക്ടോബർ 11 ശനി

BREAKING NEWS

👉മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിനെത്തിയ 9 യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരെ തൃശൂർ പോലീസ് അറസ്റ്റ് ചെയ്തു.

👉കാട്ടുപന്നി കൃഷി നശിപ്പിച്ച കർഷകർക്ക് നഷ്ടപരിഹാരം വൈകിയതിൽ ഉദ്യോഗസ്ഥരെ ശാസിച്ച് കൃഷിമന്ത്രി പി പ്രസാദ്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് വനം മന്ത്രിയോട് ആവശ്യപ്പെട്ടു.

👉 ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം:കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേഹത്ത് കരി ഓയിൽ തേച്ച് പ്രതിഷേധിക്കുന്നു.

👉ശബരിമല: പരിശോധനയ്ക്കായി ജ: കെ.ടി ശങ്കരൻ സന്നിധാനത്ത് എത്തി, രാവിലെ 11 സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തും.

👉 പേരാമ്പ്രയില്‍ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയ്ക്ക് വിധേയനാക്കി

 🌴കേരളീയം 🌴

🙏 ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത് പൊലീസ് ലാത്തി ചാര്‍ജില്‍ അല്ലെന്ന് കോഴിക്കോട് റൂറല്‍ എസ് പി. പൊലീസ് പേരാമ്പ്രയില്‍ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്നും നിയമവിരുദ്ധമായി സംഘം ചേര്‍ന്നവരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിക്കുകയാണ് ചെയ്തതെന്നും കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോഴുണ്ടായ സമ്മര്‍ദ്ദത്തിലാകാം ഷാഫിക്ക് പരിക്കേറ്റതെന്നും എസ് പി പറഞ്ഞു.

🙏 പേരാമ്പ്രയില്‍ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

🙏 ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ഗൂഡസംഘം പദ്ധതിയിട്ടത് തുടര്‍ക്കൊള്ളയ്ക്കെന്ന് റിപ്പോര്‍ട്ടുകള്‍. വാതിലിലും കട്ടിളപ്പടിയിലും ഉള്ള സ്വര്‍ണമാണ് സംഘം ആദ്യം ഉരുക്കിയെടുത്തത്. തട്ടിപ്പിന്റെ സാധ്യത കണ്ടെത്തിയതോടെ ദ്വാരപാലകശില്പത്തിലും ക്ഷേത്രത്തിലെ ഒരുഭാഗത്തും ഉണ്ടായിരുന്ന പാളികള്‍ കൊണ്ടുപോയി.

🙏 കേരളത്തിന് തീരദേശ സുരക്ഷയ്ക്കായി പ്രത്യേക മറൈന്‍ റിസര്‍വ് ബറ്റാലിയന് അനുമതി നല്‍കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തീരദേശ സുരക്ഷ, ആഴക്കടലിലൂടെ നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നത് പിടികൂടല്‍ തുടങ്ങിയവയില്‍ വൈദഗ്ധ്യമുള്ള പ്രത്യേക ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനാണ് കേന്ദ്രം ഉറപ്പ് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🙏 ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് സംഭവിച്ചെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റി ചുമതലപ്പെടുത്തിയ കല്‍പേഷ് എന്ന വ്യക്തിക്കാണ് സ്വര്‍ണപ്പാളി കൈമാറിയതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

🙏 അഞ്ച് വയസ് മുതല്‍ പതിനേഴു വയസുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. നേരത്തെ 5 മുതല്‍ 7 വരെയും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്കുമുള്ള നിര്‍ബന്ധിത പുതുക്കല്‍ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാല്‍, പുതിയ നിര്‍ദ്ദേശമനുസരിച്ച് 7 വയസ് മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കും.

🙏 പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നാളെ സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. 5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുളളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്.

🙏 പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് തെരഞ്ഞെടുപ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്ക്. വിതുര സ്റ്റേഷനിലെ സിപിഒ വിജിത്തിന് നെറ്റിയിലാണ് പരിക്കേറ്റത്. കോളേജ് തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുന്‍പ് എസ്എഫ്ഐയും കെഎസ്യുവും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു.

🙏 എഡിജിപി എംആര്‍ അജിത് കുമാറിന് പുതിയ പദവി. എക്സൈസ് കമ്മീഷണറായ അജിത് കുമാറിന് ബെവ്കോയുടെ ചെയര്‍മാന്റെ അധിക ചുമതല നല്‍കി ഉത്തരവിറക്കി. നിലവില്‍ ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ബെവ്കോയുടെ സിഎംഡി. ഇനി മുതല്‍ ബോര്‍ഡ് യോഗങ്ങളില്‍ എം. ആര്‍. അജിത് കുമാറാകും അധ്യക്ഷത വഹിക്കുക. എംഡിയുടെ പദവിയില്‍ ഹര്‍ഷിത അത്തല്ലൂരി തുടരും.

🙏 യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയം. കിഹോള്‍ ശസ്ത്രക്രിയ രണ്ട് തവണ പരാജയപ്പെട്ടു. കിഹോള്‍ വഴി ഗൈഡ് വയര്‍ പുറത്തെടുത്താല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

🙏 തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. തകില്‍ വിദ്വാന്‍ മധുവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു. ഇന്നലെയാണ് ഇയാളെ തിരിച്ചെടുത്തത്. ഉള്ളൂര്‍ സബ്ഗ്രൂപ്പില്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് മധു ദേവസ്വം ആസ്ഥാനത്ത് എത്തിയിരുന്നു.

🙏 പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുന്‍ മേഖല ഭാരവാഹി വിനേഷിനെ ആക്രമിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. പ്രതികള്‍ വിനേഷിനെ പിന്തുടര്‍ന്നെത്തി ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ചതായി പൊലീസ് പറയുന്നു. ആക്രമണം വ്യക്തി വിരോധം മൂലമെന്നും പ്രതികള്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.

🙏 വാണിയംകുളത്തെ ഡിവൈഎഫ്ഐ ആക്രമണ കേസില്‍ വിനേഷിനെ മര്‍ദിച്ച ഡിവൈഎഫ്ഐ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ ഷോര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂര്‍ മേഖല ഭാരവാഹികളായ സുര്‍ജിത്ത്, കിരണ്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

🙏 കണ്ണൂര്‍ തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങള്‍ കണക്കിലെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മറ്റിടങ്ങളിലേതിന് സമാനമായ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് സ്ഥലം എം എല്‍ എ എം വി ഗോവിന്ദനും പറഞ്ഞു.

🙏 കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് പതിനായിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. തൊഴില്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയന്‍സുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ ഇത്രയും പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നത്.

🙏 കോഴിക്കോട് താമരശ്ശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്ന് രേഖപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് ശേഖരിച്ച സ്രവത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

🙏 മലപ്പുറം കാടാമ്പുഴയില്‍ പതിമൂന്നുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ സഹപാഠിയുടെ പിതാവ് അറസ്റ്റില്‍. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിലാണ് പ്രതി ഇടപെട്ടത്. സെപ്തംബര്‍ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

🇳🇪    ദേശീയം   🇳🇪

🙏 തമിഴ്നാട്ടിലെ കമ്പത്ത് ജോലിക്കെത്തിയ മലയാളിയായ തൊഴിലാളിയെ ചുറ്റികക്കടിച്ച് കൊലപ്പെടുത്തി. നാല്‍പ്പത്തി നാലുകാരനായ തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് റാഫിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.

🙏 കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റി. ആള്‍ക്കൂട്ട ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന് കാട്ടി നല്‍കിയ ഹര്‍ജിയില്‍ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച് ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചു.

🇦🇴  അന്തർദേശീയം 🇦🇺

🙏 അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ പ്രദേശം ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യക്ക് ഉറപ്പുനല്‍കി. ഇന്ത്യയും താലിബാന്‍ ഭരണകൂടവും തമ്മില്‍ നടന്ന അപൂര്‍വ ഉന്നതതല നയതന്ത്ര ചര്‍ച്ചയിലാണ് ഇക്കാര്യം അഫ്ഗാന്‍ മന്ത്രി വ്യക്തമാക്കിയത്.

🙏 കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ മിഷനെ, ഇന്ത്യന്‍ എംബസി പദവിയിലേക്ക് ഉയര്‍ത്താന്‍ ധാരണ. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. താലിബാന്‍ അധികാരത്തിലുള്ള അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് എംബസി പദവി പുനഃസ്ഥാപിക്കുന്നത്.

🙏 അഫ്ഗാനിസ്ഥാന്‍ പാകിസ്താന്റെ ‘ഒന്നാം നമ്പര്‍ ശത്രുവെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെ ന്യായീകരിക്കാനായി ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

🙏 കാബൂളിലുണ്ടായ ശക്തമായ സ്ഫോടനങ്ങളില്‍ മുപ്പത് പേര്‍ കൊല്ലപ്പെട്ടു. പാകിസ്താനാണ് ആക്രമണത്തിന് പിറകിലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് സൈന്യം വ്യോമാക്രമണം നടത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

🙏 ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ ആഹ്വാനം ചെയ്ത ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. ലാഹോറില്‍ നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

🙏 ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇസ്രയേല്‍ സേന. യുദ്ധം തകര്‍ത്ത ഗാസയിലേക്ക് പലസ്തീനികള്‍ മടങ്ങി തുടങ്ങി. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നിന്നും ഭാഗികമായി പിന്‍വാങ്ങി തുടങ്ങി. ടാങ്കുകളും യുദ്ധ വാഹനങ്ങളെല്ലാം പതിയെ അതിര്‍ത്തി ലക്ഷ്യമാക്കി മടങ്ങുകയാണ്.

🙏 രക്തരൂഷിതമായ 730 ദിനങ്ങള്‍ക്കൊടുവില്‍ ഗാസയില്‍ ആശ്വാസം. രണ്ടുവര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍ അറുപത്തി നാലായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിലേറെയും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റ യുദ്ധത്തിന്റെ ബാക്കിപത്രം തകര്‍ന്നടിഞ്ഞ ഗാസ തന്നെയാണ്.

🙏 ട്രംപിന് സമാധാന നൊബേല്‍ സമ്മാനം നല്‍കാത്തതിന് പുരസ്‌കാര സമിതിയെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്. പുരസ്‌കാര സമിതി സമാധാനത്തെക്കാള്‍ രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കി എന്നാണ് വൈറ്റ് ഹൗസിന്റെ വിമര്‍ശനം. യുദ്ധങ്ങള്‍ ഇല്ലാതാക്കുന്നതും സമാധാനക്കരാറുകള്‍ ഉണ്ടാക്കുന്നതും മനുഷ്യജീവന്‍ രക്ഷിക്കുന്നതും ട്രംപ് തുടരുമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

🙏 തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൂടി സമര്‍പ്പിക്കുന്നതായി വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മചാഡോ. ‘ദുരിതമനുഭവിക്കുന്ന വെനസ്വേലയിലെ ജനങ്ങള്‍ക്കുംഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണ്ണായകമായ പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നാണ് മരിയ ‘എക്‌സി’ല്‍ കുറിച്ചത്.

🙏 യുഎസില്‍ സ്ഫോടകവസ്തുനിര്‍മാണ പ്ലാന്റിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒട്ടേറെപ്പേര്‍ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. ടെന്നസിയിലെ ഹിക്ക്മാന്‍ കൗണ്ടിയിലെ അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്.

      🏏 കായികം

🙏വെസ്റ്റിന്‍ഡീസിനെതി
രായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 173 റണ്‍സുമായി ജയ്‌സ്വാളും 20 റണ്‍സുമായി നായകന്‍ ശുഭ്മാന്‍ ഗില്ലും ക്രീസിലുണ്ട്. 38 റണ്‍സെടുത്ത രാഹുലിന്റേയും 87 റണ്‍സെടുത്ത സായ്സുദര്‍ശന്റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Advertisement